ഓസിന് അങ്ങനെ ഒരു കുളിസീന്‍ കാണാമെന്നാണെങ്കില്‍ കണ്ടോളൂ .വെറുംകുളിയല്ല.ഇത് ആനയുടെ കുളി.പൂരക്കാലമായതോടെ ആനകള്‍ക്കും തിരക്കായി.
കറുത്ത് നല്ല സുന്ദരകുട്ടപ്പന്മാരാവാന്‍ വേണ്ടി ചകിരിതേച്ച് കുളിക്കുകയാണ് ഈ കരിവീരന്‍.കൊച്ചിന്‍ ദേവസ്വം ഗോവിന്ദന്‍കുട്ടി എന്ന ആന..
2009, ഏപ്രിൽ 29, ബുധനാഴ്‌ച
2009, ഏപ്രിൽ 28, ചൊവ്വാഴ്ച
ചൂരക്കാട്ടുകര ക്ഷേത്രതിലെ തൃശ്ശൂര്‍ പൂരം കൊടിയേറ്റം: ചിത്രങ്ങള്‍
സന്ധ്യയ്ക്ക് 6 മണിയ്ക്ക് മുമ്പ് എത്തി.അമ്പലത്തില്‍ തിരക്ക് ആയിതുടങ്ങി.എഴുന്നെള്ളിപ്പിനുള്ള ആന മുമ്പെ തന്നെ എത്തിയിട്ടുണ്ട്.കൊടിമരത്തില്‍ കെട്ടാനുള്ള ആല്‍മരത്തിന്‍റെ ഇലകള്‍ പൊട്ടിയ്ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ആ ചിത്രം എടുക്കാന്‍ സാധിച്ചില്ല. ഒരു വലിയ കുട്ടി പ്ട്ടാളം തന്നെ ആനയ്ക്ക് കാവലായി നിലയുറപ്പിച്ചിട്ടുണ്ട്.
അഷ്ടപദി യുടെ മധുര ശബ്ദത്താല്‍ മുഖരിതമാണ് അന്തരീക്ഷം.മനോജ് പുറണാട്ടുകര എന്ന യുവകലാകാരനാണ് അവതരിപ്പിക്കുന്നത്.നന്ദകുമാര്‍ ഇരിഞ്ഞാലക്കുടയാണ് ഇടയ്ക്ക.
നല്ല കുളിര്‍ക്കാറ്റ് ഉണ്ടായിരുന്നു.മഴയുടെ ലക്ഷണം.വിഷു കഴിഞ്ഞ് കാര്യമായി പെയ്യതിട്ടില്ല.(എല്ലാം പൂരത്തിന്‍റെ അന്നേക്കാണോ ഭഗവാനേ..)
കതിന..എന്താ വലുപ്പം.
കുഴിമിന്നില്ലല്‍.(ഇതിന്‍റെ പല വലിപ്പത്തിലുള്ള കുഴികളാണ് സാധാരണ ഉപയോഗിക്കുക.ഇത് ചെറുത്.)
വെടിക്കെട്ടുകാര്‍.. മാനത്തേയ്ക്കുള്ള പൂരം ഒരുക്കുന്നു.കൊടിയേറ്റ സമയത്ത് ചെറിയ വെടിക്കെട്ട് പതിവുണ്ട്.
കൊടിമരം.കവുങ്ങിന്‍ തടി, ചെത്തിമിനുക്കിയതാണ് മരം.
ഇത് ബാലനാശാരി.കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഇദ്ദേഹമാണ് കൊടിമരം ഉണ്ടാക്കുന്നത്.
ഇരിയാനേ..
പൂരം എഴുന്നള്ളിപ്പ് തുടങ്ങി.
മേളം തുടങ്ങി.അമ്പലത്തിനുള്ളില്‍ കൊട്ടി തുങ്ങുന്ന മേളമാണ് ചെമ്പട.
പുറത്തിറങ്ങി,ഇനി പാണ്ടി.
കൊമ്പ്.ഇതു കൂടാതെ കുറുംകുഴലും ഇലത്താളവും ഉണ്ടാവും.
ചെണ്ടക്കാര്‍..
കൊടിമരം കൊണ്ടുവന്നു.ഇടങ്ങഴിയില്‍ തലഭാഗം വച്ച് നിലവിളക്ക് വച്ചുവേണം കൊടിതോരണങ്ങള്‍ കെട്ടാന്‍..
ആലിലയും മാലിലയും ഭര്‍ഭപ്പുല്ലും ചേര്‍ത്ത് വഴപ്പോളകൊണ്ട് കെട്ടുന്നു.5 എണ്ണത്തില്‍ ഒരെണ്ണം ഞാനും കെട്ടി..
കൊടിക്കൂറ.തെക്കുഭാഗത്തേക്ക് തിരിച്ചാണ് കൊടിമരം സ്ഥാപിക്കുന്നത്.
തുടര്‍ന്നുള്ള പൂര വിശേഷങ്ങള്‍ ഈ ബോഗില്‍ വായിക്കാം.....

Labels:
ചിത്രങ്ങള്‍,
ചൂരക്കാട്ടുകര,
തൃശ്ശൂര്‍ പൂരം കൊടിയേറ്റം,
പൂരം
തൃശ്ശൂര്‍പൂരം കൊടികയറി: ഒരു ഓര്‍മ്മകുറിപ്പ്
ആവേശകരമായി ഒരു പൂരം കൂടി കൊടികയറുന്നു.ഇനി ആറാട്ടിന്‍റെയും പൂരപറയുടേയും ദിവസങ്ങള്‍ തൃശ്ശൂര്‍പൂരത്തിലെ പ്രധാന ഘടകപൂരങ്ങിലൊന്നായ ചൂരക്കോട്ടൂകാവ് ഭഗവതീ ക്ഷേത്രത്തിലും പൂരം കൊടികയറി.പതിവുപോലെ ഞാനും കൊടികയറ്റാന്‍ പോയി.അച്ഛാച്ചന്‍റെ വീട്ടുകാര്‍ക്കാണ് കൊടികയറ്റാനുള്ള പാരമ്പര്യ അവകാശം.കഴിഞ്ഞ 10 കൊല്ലമായി അച്ഛന്‍റെ ഒപ്പം ഞാനും കൊടികയറ്റാന്‍ പോകുന്നു.പൂരം കൊടികയറിയാല്‍ പിന്നെ കൊടിയിറങ്ങുന്നതു വരെ നാട് വിട്ടുനില്‍ക്കാന്‍ പാടില്ലെന്നാണ് കാര്‍ന്ന്വോമ്മാര് പറയുക.
പൂരം കൊടികയറി എട്ടാം ദിവസമാണ് തൃശ്ശൂര്‍ പൂരം.അതുവരെ ആറാട്ടും പഞ്ചാരിയും പൂരംപറയുമായി നാട് സജീവമാണ്.ദിവസവും രാവിലെ എഴുന്നള്ളിപ്പ്.തുടര്‍ന്ന് പഞ്ചാരിമേളം.അതു കഴിഞ്ഞ് ആറാട്ട്.എന്നും പൂരമായതുകൊണ്ട് ചെറുപ്പത്തില്‍ ആറാട്ടിനുപോകാന്‍ വലിയ ഉത്സാഹമായിരുന്നു.ഇപ്പോഴും ഉത്സാഹം തന്നെ.അതു കഴിഞ്ഞ് ഉച്ചയോടെ പറപുറപ്പാട്.ആനപറ തൃശ്ശൂര്‍ പൂരത്തിന്‍റെ മാത്രം പ്രത്യേകതയാണ്.ഞങ്ങളുടെ നാട്ടില്‍ മറ്റെല്ലാ പൂരങ്ങള്‍ക്കും വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്ന പറയാണ് വരാറ്.പൂരപ്പറ വീട്ടില്‍വ രുമ്പോള്‍ വിഷുവിന് മിച്ചം വന്ന പടക്കം ഉപയോഗിച്ച് ചെറിയൊരു വെടിക്കെട്ടും നടത്തും. ആനയും ചെണ്ടമേളവും കൊമ്പുവിളിയും ഇടയ്ക്കിടെ യുള്ള കതിന വെടിയും നെറ്റിപ്പട്ടവും അതിന്‍റെ സ്വര്‍ണ്ണപ്രഭയും എല്ലാം ഇപ്പോഴും ആനയ്ക്ക് പുറകെ നടക്കുന്ന് കൌതുകം കൊണ്ട് നടക്കുന്ന കുട്ടിക്കാലത്തിന്‍റ ഗ്രഹാതുരങ്ങളുണര്‍ത്തുന്ന ഓര്‍മ്മകളാണ്.എഞ്ചിനയറിങ് ബിരുദ പഠനത്തിലെത്തിനില്‍ക്കുന്ന ഈ ജീവിതസപര്യയില്‍ ഇനിയുള്ള ജീവിത്തില്‍ എല്ലാ പൂരക്കാലമെങ്കിലും നാട്ടിലുണ്ടാവണേ എന്നാണ് പ്രാത്ഥന...

ഓര്‍മ്മകുറിപ്പ്,
തൃശ്ശൂര്‍പൂരം,
പൂരം
തൃശ്ശൂര്‍ പൂരം 2009 : ഇന്ന്‍ കൊടിക്യ്റും.
തൃശ്ശൂർ പൂരത്തിൽ പാറമ്മേക്കാവും തിരുവമ്പാടിയും കഴിഞ്ഞാൽ പിന്നെ പ്രാധാന്യം ചെറുപൂരങ്ങ്ള്ക്കാണ്.ചെറു പൂരങ്ങളിലെ തട്ടക വാസികളാണ് ് ് തൃശ്ശൂർ പൂരത്തെ ആഘോഷമാക്കുന്നത് .പ്രധാന പങ്കാളികളായ ഈ ചൂരക്കാട്ടുകര ദേശത്തിലേക്ക് ഏവർക്കും സ്വാഗതം.....
click the pic to see fullscreen
click the pic to see fullscreen
> |
From പൂരക്കാഴ്ചകള്‍ |
Labels:
ചൂരക്കാട്ടുകര,
തൃശ്ശൂര്‍ പൂരം,
പൂരം
2009, ഏപ്രിൽ 26, ഞായറാഴ്‌ച
തൃശ്ശൂര്‍ നഗരം പൂരം ലഹരിയിലേക്ക്...
ഒരു
(നടുവിലാല്‍ പന്തല്‍)
പൂരപന്തലുകളുടെ പണിതുടങ്ങി.തൃശ്ശൂര്‍ നഗരം പൂര ലഹരിയിലേക്ക്.പാറമ്മേക്കാവിന്‍റെയും തിരുവമ്പാടിയുടെയും കെടിയേറ്റം നാളെ(27/4/09) രാലിലെ 11ന്.വൈകീട്ട് 7 മണിമുതല്‍ ഘടക പൂരങ്ങളുടെ ക്ഷേത്രങ്ങളിലും കൊടിയേയും..

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)