ആവേശകരമായി ഒരു പൂരം കൂടി കൊടികയറുന്നു.ഇനി ആറാട്ടിന്‍റെയും പൂരപറയുടേയും ദിവസങ്ങള്‍ തൃശ്ശൂര്‍പൂരത്തിലെ പ്രധാന ഘടകപൂരങ്ങിലൊന്നായ ചൂരക്കോട്ടൂകാവ് ഭഗവതീ ക്ഷേത്രത്തിലും പൂരം കൊടികയറി.പതിവുപോലെ ഞാനും കൊടികയറ്റാന്‍ പോയി.അച്ഛാച്ചന്‍റെ വീട്ടുകാര്‍ക്കാണ് കൊടികയറ്റാനുള്ള പാരമ്പര്യ അവകാശം.കഴിഞ്ഞ 10 കൊല്ലമായി അച്ഛന്‍റെ ഒപ്പം ഞാനും കൊടികയറ്റാന്‍ പോകുന്നു.പൂരം കൊടികയറിയാല്‍ പിന്നെ കൊടിയിറങ്ങുന്നതു വരെ നാട് വിട്ടുനില്‍ക്കാന്‍ പാടില്ലെന്നാണ് കാര്‍ന്ന്വോമ്മാര് പറയുക.
പൂരം കൊടികയറി എട്ടാം ദിവസമാണ് തൃശ്ശൂര്‍ പൂരം.അതുവരെ ആറാട്ടും പഞ്ചാരിയും പൂരംപറയുമായി നാട് സജീവമാണ്.ദിവസവും രാവിലെ എഴുന്നള്ളിപ്പ്.തുടര്‍ന്ന് പഞ്ചാരിമേളം.അതു കഴിഞ്ഞ് ആറാട്ട്.എന്നും പൂരമായതുകൊണ്ട് ചെറുപ്പത്തില്‍ ആറാട്ടിനുപോകാന്‍ വലിയ ഉത്സാഹമായിരുന്നു.ഇപ്പോഴും ഉത്സാഹം തന്നെ.അതു കഴിഞ്ഞ് ഉച്ചയോടെ പറപുറപ്പാട്.ആനപറ തൃശ്ശൂര്‍ പൂരത്തിന്‍റെ മാത്രം പ്രത്യേകതയാണ്.ഞങ്ങളുടെ നാട്ടില്‍ മറ്റെല്ലാ പൂരങ്ങള്‍ക്കും വെളിച്ചപ്പാട് ഉറഞ്ഞുതുള്ളുന്ന പറയാണ് വരാറ്.പൂരപ്പറ വീട്ടില്‍വ രുമ്പോള്‍ വിഷുവിന് മിച്ചം വന്ന പടക്കം ഉപയോഗിച്ച് ചെറിയൊരു വെടിക്കെട്ടും നടത്തും. ആനയും ചെണ്ടമേളവും കൊമ്പുവിളിയും ഇടയ്ക്കിടെ യുള്ള കതിന വെടിയും നെറ്റിപ്പട്ടവും അതിന്‍റെ സ്വര്‍ണ്ണപ്രഭയും എല്ലാം ഇപ്പോഴും ആനയ്ക്ക് പുറകെ നടക്കുന്ന് കൌതുകം കൊണ്ട് നടക്കുന്ന കുട്ടിക്കാലത്തിന്‍റ ഗ്രഹാതുരങ്ങളുണര്‍ത്തുന്ന ഓര്‍മ്മകളാണ്.എഞ്ചിനയറിങ് ബിരുദ പഠനത്തിലെത്തിനില്‍ക്കുന്ന ഈ ജീവിതസപര്യയില്‍ ഇനിയുള്ള ജീവിത്തില്‍ എല്ലാ പൂരക്കാലമെങ്കിലും നാട്ടിലുണ്ടാവണേ എന്നാണ് പ്രാത്ഥന...
2009, ഏപ്രിൽ 28, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ