സന്ധ്യയ്ക്ക് 6 മണിയ്ക്ക് മുമ്പ് എത്തി.അമ്പലത്തില്‍ തിരക്ക് ആയിതുടങ്ങി.എഴുന്നെള്ളിപ്പിനുള്ള ആന മുമ്പെ തന്നെ എത്തിയിട്ടുണ്ട്.കൊടിമരത്തില്‍ കെട്ടാനുള്ള ആല്‍മരത്തിന്‍റെ ഇലകള്‍ പൊട്ടിയ്ക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ആ ചിത്രം എടുക്കാന്‍ സാധിച്ചില്ല. ഒരു വലിയ കുട്ടി പ്ട്ടാളം തന്നെ ആനയ്ക്ക് കാവലായി നിലയുറപ്പിച്ചിട്ടുണ്ട്.
അഷ്ടപദി യുടെ മധുര ശബ്ദത്താല്‍ മുഖരിതമാണ് അന്തരീക്ഷം.മനോജ് പുറണാട്ടുകര എന്ന യുവകലാകാരനാണ് അവതരിപ്പിക്കുന്നത്.നന്ദകുമാര്‍ ഇരിഞ്ഞാലക്കുടയാണ് ഇടയ്ക്ക.
നല്ല കുളിര്‍ക്കാറ്റ് ഉണ്ടായിരുന്നു.മഴയുടെ ലക്ഷണം.വിഷു കഴിഞ്ഞ് കാര്യമായി പെയ്യതിട്ടില്ല.(എല്ലാം പൂരത്തിന്‍റെ അന്നേക്കാണോ ഭഗവാനേ..)
കതിന..എന്താ വലുപ്പം.
കുഴിമിന്നില്ലല്‍.(ഇതിന്‍റെ പല വലിപ്പത്തിലുള്ള കുഴികളാണ് സാധാരണ ഉപയോഗിക്കുക.ഇത് ചെറുത്.)
വെടിക്കെട്ടുകാര്‍.. മാനത്തേയ്ക്കുള്ള പൂരം ഒരുക്കുന്നു.കൊടിയേറ്റ സമയത്ത് ചെറിയ വെടിക്കെട്ട് പതിവുണ്ട്.
കൊടിമരം.കവുങ്ങിന്‍ തടി, ചെത്തിമിനുക്കിയതാണ് മരം.
ഇത് ബാലനാശാരി.കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഇദ്ദേഹമാണ് കൊടിമരം ഉണ്ടാക്കുന്നത്.
ഇരിയാനേ..
പൂരം എഴുന്നള്ളിപ്പ് തുടങ്ങി.
മേളം തുടങ്ങി.അമ്പലത്തിനുള്ളില്‍ കൊട്ടി തുങ്ങുന്ന മേളമാണ് ചെമ്പട.
പുറത്തിറങ്ങി,ഇനി പാണ്ടി.
കൊമ്പ്.ഇതു കൂടാതെ കുറുംകുഴലും ഇലത്താളവും ഉണ്ടാവും.
ചെണ്ടക്കാര്‍..
കൊടിമരം കൊണ്ടുവന്നു.ഇടങ്ങഴിയില്‍ തലഭാഗം വച്ച് നിലവിളക്ക് വച്ചുവേണം കൊടിതോരണങ്ങള്‍ കെട്ടാന്‍..
ആലിലയും മാലിലയും ഭര്‍ഭപ്പുല്ലും ചേര്‍ത്ത് വഴപ്പോളകൊണ്ട് കെട്ടുന്നു.5 എണ്ണത്തില്‍ ഒരെണ്ണം ഞാനും കെട്ടി..
കൊടിക്കൂറ.തെക്കുഭാഗത്തേക്ക് തിരിച്ചാണ് കൊടിമരം സ്ഥാപിക്കുന്നത്.
തുടര്‍ന്നുള്ള പൂര വിശേഷങ്ങള്‍ ഈ ബോഗില്‍ വായിക്കാം.....
2009, ഏപ്രിൽ 28, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
തുടര്‍ന്നുള്ള പൂര വിശേഷങ്ങള്‍ ഈ ബോഗില്‍ വായിക്കാം.....
മറുപടിഇല്ലാതാക്കൂനന്ദി...ഇതെല്ലാം ഞങ്ങള്‍ക്കും തന്നതിന്..
മറുപടിഇല്ലാതാക്കൂനാട്ടില് നിന്ന് പോന്നതിനു ശേഷം കാണാന്‍ പറ്റാത്ത വിശേഷങ്ങള്‍ പകര്‍ന്ന് തന്നതില്‍ സന്തോഷമുണ്ട്..
മറുപടിഇല്ലാതാക്കൂഒരു ചൂരക്കാട്ടുകരക്കാരന്‍