2009, മേയ് 2, ശനിയാഴ്‌ച
ആറാട്ട്
കൊടി കയറി, പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാ ദിവസവും രാവിലെ ശീവേലിയും ആറാട്ടും ഉണ്ടാകും.അമ്പലത്തില്‍ നിന്നും ചെമ്പട കൊട്ടി തുടക്കവും പിനീട് പാണ്ടി യുമായി ഒരു മിനി പൂരം ഉണ്ടാവും.. 3 കലാശവും അതിനിടയില്‍ കതിന വെടിയും ആയി രാവിലെ ത്തന്നെ അമ്പലപ്പറമ്പ് മുഖരിതമാവും.അതു കഴിഞ്ഞ് നാദസ്വരം അകമ്പടിയായി ഭഗവതി ആറാട്ടിനെഴുന്നെള്ളും. ചിത്രങ്ങള്‍ കാണൂ..
നിറയെ പാടങ്ങളും തോടുകളും ഉള്ള ഗ്രാമമാണ് ചൂരക്കാട്ടുകര.ഈ പാടത്തിനു നടുവിലൂടെ യാണ് ഗുരുവായൂര്‍ റെയില്‍ പാത കടന്നു പോകുന്നത്.ഈ പാടത്തിന്‍റെ ഓരത്താണ് ചൂരക്കോട്ടുകാവ് ഭഗവതീ ക്ഷേത്രം നില്ക്കുന്നത്.അതിന്‍റെ അടുത്തുള്ള കൊച്ചു കുളത്തിലാണ് ഭഗവതി ആറാട്ടിനിറങ്ങുന്നത്.
Labels:
ആറാട്ട്,
ചിത്രങ്ങള്‍,
ചൂരക്കാട്ടുകര,
തൃശ്ശൂര്‍ പൂരം,
പൂരം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
എന്റെ ഗ്രാമത്തിന്റെ പഴയ രൂപം ഇതുപോലെ ആയിരുന്നു
മറുപടിഇല്ലാതാക്കൂആല്ത്തറയും, കല്‍പടവുകള്‍ കെട്ടിയ കടവും, ആനയും, ഉത്സവവും, ആറാട്ടും,......
നന്നായി!