2009, മേയ് 2, ശനിയാഴ്‌ച

പൂരപ്പറ

നാടൊട്ടുക്കം പൂരത്തിന്‍റെ വരവറിയിച്ച് പൂരപ്പറ നടന്നു.ആനയുടെ പുറത്ത് എഴുന്നള്ളിയ ഭഗവതി അക്കൊല്ലത്തെ വിളവ്,ഭഗവതിക്ക് പറ വഴിപാടായി സമര്‍പ്പിച്ചു.6 ദിവസങ്ങളിലായി തട്ടകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഭഗവതി എഴുന്നള്ളും.1 മുതല്‍ 101 പറ വരെ യുള്ള വീടുകളുണ്ടാകും.പണ്ടുകാലങ്ങളിലെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയായിരുന്നല്ലൊ.അതുകൊണ്ടാവണം നെല്ല് വഴിപാടായി സ്വീകരിക്കുന്നത.പുഞ്ചകൃഷികഴിഞ്ഞുള്ള സമയത്താണ് തൃശ്ശൂര്‍ പൂരമെത്തുന്നത്.കാര്‍ഷിക സമൃദ്ധിയുടെ മുഖമുദ്രകളാകാം ഇതു പോലുള്ള നമ്മുടെ തനത് ഉത്സവങ്ങള്‍...


എന്‍റെ മുറ്റത്തുവരച്ച കോലം.അരിപ്പൊടി കലക്കി, വെണ്ടയുടേയോ ചെമ്പരത്തിയുടേയോ ഇലകൊണ്ടാണ് ഇത് അണിയുക.



പറയും മുറത്തില്‍ നെല്ലും ഇലയില്‍ ഉണകലരിയും നാഴിയില്‍ നെല്ലും നിലവിളക്കും.



മേളക്കാര്‍ എത്തി. പകുതി പാണ്ടിയാണ് കൊട്ടുക.എട്ടുപേരടങ്ങുന്ന സംഘമാണ്.3 ഉരുട്ടുചെണ്ട,2 വീക്കന്‍ ചെണ്ട,ഓരോ ഇലത്താളവും കൊമ്പും കുറും കുഴലും.



ഭഗവതിയും എഴുന്നള്ളി.നെറ്റിപ്പട്ടം കെട്ടി,കഴുത്തില്‍ കമ്പകയറിട്ട് തലയില്‍ ദേവിയുടെ കോലവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഗോവിന്ദന്‍ കുട്ടി എന്ന ആന.




ഇനി പറ അടുത്ത കൊല്ലം.




ആനയെ വിട്ടില്ല.കുറേ ദൂരം കൂടി പിന്തുടര്‍ന്നു.ആനയുടെ 3-)¤ പാപ്പാനായി കമ്പനിയായി.ആനക്കോലും പിട്ടിച്ച് അങ്ങനെ ആനയുടെ 4 ആം പാപ്പാനായി കുറെ ദൂരം..




ആനപ്പുറം. ഈ കോലം പിടിച്ചിരിക്കുന്ന നമ്പൂരിയുടെ കാര്യം മഹാ കഷ്ടമാണ്.പറ കഴിയുന്നതു വരെ ജലപാനം ഇല്ല.



പറ കൊട്ടികഴിഞ്ഞാല്‍ ആനക്ക് തേങ്ങയും ശര്‍ക്കരയും കൊടുക്കുന്നത് എല്ലാ വീട്ടിലും പതിവാണ്.കൂടാതെ വീട്ടിലുള്ള തെങ്ങിന്‍ പട്ട,ചക്ക,മാങ്ങ,വൈക്കോല്‍ കിട്ടിയാല്‍ ആന അകത്താക്കും.



നമ്പീശനും ആനയും. ഭഗവതി എഴുന്നള്ളുമ്പോഴെല്ലാം കുത്തുവിളക്ക് പിടിച്ച് നമ്പീശനും ഒപ്പം ഉണ്ടാവും.









തെട്ടൂ..ആനയെ തൊടാനുള്ള കുരുന്നുകളുടെ ആവേശം..


കുറച്ച് വിശ്രമം..ചായ കുടിക്കാനായി ഒരു വീട്ടില്‍ നിന്നപ്പോള്‍.


ആനയും പാപ്പാനും..


ആനയുടെ ബ്രേക്ക്.ആനത്തോട്ടി കാലില്‍ വച്ചിരിക്കുന്നു.ഇനി ആന അനങ്ങില്ല.


കിട്ടിയ സമയം കൊണ്ട് ആന ഒന്നും രണ്ടും പാസാക്കി.


പാപ്പാന്‍ ഇഡ്ലി കഴിക്കുന്നത് കണ്ടപ്പോള്‍ ആനയ്ക്കും കൊതിയായി.അഞ്ചെട്ടെണ്ണം അവനും തട്ടി.





അനച്ചന്തം നോക്കിനില്ല്ക്കുന്ന കുട്ടികള്‍..


ഇനി പോകാം.






ഭക്തിയുടെ യും വിശ്വാസത്തിന്‍റെ നിറ പറ നിറയ്ക്കുന്ന് ഒരു മുത്തശ്ശി.


പിന്‍കുറിപ്പ്: കൃഷി കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് പറ വെയ്ക്കല്‍ വെറും ആചാരം മാത്രം.വച്ച പറയുടെ നെല്ല് തന്നെ വീണ്ടും ചെരിഞ്ഞ് റസീറ്റ് എഴുതുന്നു.സ്വന്തമായി ഒരു പറ പോലുമില്ലാത്ത വീടുകളുള്‍ ഉണ്ട്.എന്നാലും കൃഷിചെയ്യതുണ്ടാക്കിയ സ്വന്തം നെല്ല് തന്നെയാണ് എന്‍റെ വീട്ടിലും പറവയ്ക്കുന്നത്.പഴയ കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മ്മയായി മാറുകയാണ് പറവയ്ക്കലും..

5 അഭിപ്രായങ്ങൾ:

  1. പൂരത്തെ കുറിച്ചുള്ള കൂടുതന്‍ കാര്യങ്ങള്‍ ഈ ബ്ലോഗില്‍ വായിക്കാം.എല്ലാവരും കമന്‍റി പ്രോത്സാഹിപ്പിക്കുക.......

    മറുപടിഇല്ലാതാക്കൂ
  2. ഗെടീ, കൊതിപ്പിക്യാല്ലേ! പൂരത്തിന് ഇത്തവനേം ലീവില്ല! മറ്റത് ഉത്രാളീം തൃശ്ശൂരും ഒരു പൂശങ്ങട് പൂശാറുള്ളതാ! ഇനി നിന്റെ ചിത്രം തന്നെ ശരണം! നല്ല സ്വാഭാവികമായ പടങ്ങളാട്ടാ ഗെടീ!

    മറുപടിഇല്ലാതാക്കൂ
  3. നമ്പീശനെ കണ്ടിട്ട് കുറെ കാലായി!
    പൂരം കണ്ടിട്ടും :(

    മറുപടിഇല്ലാതാക്കൂ
  4. നന്ദി...പൂര വിശേഷങ്ങള്‍ക്ക്..
    നാളെ,കുടമാറ്റം ചാനലില്‍ കാണണം എന്നുണ്ട് നടക്കുമോ ആവോ?

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

 
Creative Commons License
This work is licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 Unported License.